ബിആര്‍എസ് സംഘടിപ്പിച്ച പൊതുറാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. അപകടത്തിൽ പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു .
തെലങ്കാനയില്‍ ബിആര്‍എസ് നടത്തിവരുന്ന യോഗപരമ്പരകളുടെ ഭാഗമായുള്ള ആത്മീയ സമ്മേളനം പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ബിആര്‍എസ് ഖമ്മം എംപി നമ നാഗേശ്വര റാവു, എംഎല്‍എ നായിക് എന്നീ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
റാലിക്കിടെയുള്ള കരിമരുന്നുപ്രയോഗത്തിനായി സൂക്ഷിച്ച വസ്തുക്കളാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രണ്ടുപേരും ബിആര്‍എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍, പൊലീസുദ്യോഗസ്ഥർ, മാധ്യമപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.പരിക്കേറ്റവരെ ഖമ്മം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here