കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്വാമി, വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍.  ഹസന്‍ സ്വദേശിയായ ചേതന്‍ ആണ് മരിച്ച മൂന്നാമന്‍. ഒരു മലയാളി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ALSO READ: കൈവെട്ടു കേസ്; സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

സ്‌ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തി നശിച്ചു. അപകടസമയം കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്നും സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം  പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: 80-ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News