ശവസംസ്‌കാരത്തിനിടെ സ്‌ഫോടനം, അഫ്‌ഗാനില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നിസാര്‍ അഹമ്മദി അഹമ്മദിയുടെ ശവസംസ്‌കാരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. 50 പേര്‍ക്ക്‌ പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.അഫ്‌ഗാനിസ്ഥാന്‍ ബദക്ഷൻ മേഖലയിലെ ഫൈസാബാദിലുള്ള മോസ്‌കിലാണ്‌ സ്‌ഫോടനം നടന്നത്‌.

ALSO READ: സംസ്ഥാനത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രോളിങ്ങ് നിരോധനം

ബദക്ഷനിലെ താലിബാന്‍റെ ആശയവിനിമയ സാംസ്‌കാരിക വകുപ്പ്‌ തലവന്‍ മസുദ്ദീന്‍ അഹമ്മദി സ്‌ഫോടന വാര്‍ത്ത സ്ഥിരീകരിച്ചു. നബാവി മോസ്‌കിലാണ്‌ സ്‌ഫോടനമുണ്ടായതെന്നും മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഹമ്മദി പറഞ്ഞു. അഫ്‌ഗാന്‍ മുന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി അക്രമണത്തെ അപലപിച്ചു. മനുഷ്യരോടും ഇസ്ലാമിനോടുമുള്ള ആക്രമണമാണിതെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.

നിസാര്‍ അഹമ്മദി അഹമ്മദി ചൊവ്വാഴ്‌ച മറ്റൊരു സ്‌ഫോടനത്തിലാണ്‌ കൊല്ലപ്പെട്ടത്‌. അദ്ദേഹത്തിനൊപ്പം ഡ്രൈവറും കൊല്ലപ്പെട്ടു. ഐസ്‌ ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തില്‍ ആറ്‌ പേര്‍ക്ക്‌ പരുക്കേറ്റിരുന്നു.

ALSO READ: ‘കൊല്ലാന്‍ പ്രത്യേകം മഴു തയ്യാറാക്കി’; മാവേലിക്കരയിലെ ആറ് വയസുകാരിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News