കറാച്ചിയിൽ സ്ഫോടനം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

KARACHI BLAST

പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. മൂന്നു പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നു. ഒരു ഓയിൽ ടാങ്കറിന് തീപിടിക്കുകയും തുടർന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read: ബഹിരാകാശയാത്രികരുടെ ആഹാരത്തിനായി ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ ഉപയോ​ഗിക്കാം; നിർദേശവുമായി ശാസ്ത്രജ്ഞർ

ചൈനയിൽ നിന്നുള്ള പൗരൻമാരാണ് ആക്രമണത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോ​ഗസ്ഥരുമുണ്ട്. ചൈനീസ് എൻജിനീയർമാരും ജീവനക്കാരും അടങ്ങുന്ന വ്യാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പാക് മാധ്യമമായ ജിയോ ടിവി സ്റ്റേഷനോട് പറഞ്ഞു.വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Also Read: വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനും വൈദ്യശാസ്ത്ര നൊബേൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News