പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു

blast-pakistan

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സ്‌ഫോടനം. പ്ലാറ്റ്‌ഫോമിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ മേൽക്കൂര പറന്നു പോകുന്നത് കാണാം. പെഷവാറിലേക്കുള്ള ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചാവേർ സ്‌ഫോടനമാണെന്ന് സംശയിക്കുന്നു. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

Read Also: പാലം കടന്നതോടെ തിരിഞ്ഞുകുത്താന്‍ ട്രംപ്; കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

സൈനികരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. പരിക്കേവരെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. മൂന്ന് മാസം മുമ്പ്, വിഘടനവാദി ഗ്രൂപ്പുകൾ ബലൂചിസ്ഥാനിലെ പൊലീസ് സ്റ്റേഷനുകളിലും ഹൈവേകളിലും നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News