കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീടിന് സമീപം സ്‌ഫോടനം

കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീടിന് സമീപം സ്‌ഫോടനം.ധനരാജ് വധക്കേസ് പ്രതി ആലക്കാടന്‍ ബിജുവിന്റെ വീടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വളര്‍ത്ത് നായ ചത്തു. ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം

സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അപ്പി ബിജുവെന്ന് അറിയപ്പെടുന്ന ആലക്കാടന്‍ ബിജു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബിജുവിന്റെ വീടിന് സമീപം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വളര്‍ത്ത് നായയുടെ തല തകര്‍ന്നു. പൊലീസ് എത്തുന്നതിന് മുന്‍പേ നായയുടെ ശരീര അവശിഷ്ടങ്ങള്‍ സമീപത്തെ പൊട്ടക്കിണറില്‍ തള്ളി.

Also Read; ‘എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരന്‍; കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെ’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിര്‍മ്മിച്ച് ഒളിപ്പിച്ച ബോംബ് നായ കടിച്ചപ്പോള്‍ പൊട്ടിയതാകാമെന്നാണ് നിഗമനം. നേരത്തെ രണ്ട് തവണ ബിജുവിന്റെ വീട്ടില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ബിജുവിന്റെ കൈവിരലുകള്‍ തകര്‍ന്നിരുന്നു. 2015 ല്‍ നടന്ന സ്‌ഫോടനത്തില്‍ ബിജുവിന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News