പഞ്ചാബ് അമൃത്സറില്‍ സ്‌ഫോടനം, സംഭവം സുവര്‍ണ ക്ഷേത്രത്തിന് സമീപം

പഞ്ചാബ് അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്‌ഫോടനം. ശനിയാഴ്ച രാത്രിയാണ് സംഭവം. ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ പൊട്ടിയ ജനാലയ്ക്കരികില്‍ ഒരു തരം പൊടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സ്‌ഫോടനത്തിനിടെ സമീപത്ത് കൂടി ഓട്ടോയില്‍ സഞ്ചരിച്ച ആറ് പെണ്‍കുട്ടികള്‍ക്ക് കണ്ണാടിച്ചില്ലുകള്‍ തെറിച്ച് പരിക്കേറ്റതായി പ്രദേശിവാസി മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം ഭീകരാക്രമണമാണെന്ന് പ്രദേശത്തുള്ളവര്‍ കരുതിയതെങ്കിലും അപകടം മാത്രമാകാനാണ് സാധ്യതയെന്നാണ് പൊലീസ് വൃത്തങ്ങള്‍ പിന്നാലെ അറിയിച്ചു.

സംഭവത്തെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്ന് അമൃത്സര്‍ കമ്മിഷ്ണര്‍ നൗനിഹാല്‍ സിങ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News