പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് മോഹൻ ബഗാനെ നേരിടും

പ്ലേ ഓഫ്‌ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കൊച്ചിയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മോഹൻ ബഗാൻ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പ്ലേ ഓഫ്‌ ഉറപ്പിക്കാൻ അഞ്ചു മാത്സാരങ്ങൾ മാത്രമാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നാം സ്ഥാനത്ത് സീസണിന്റെ ആദ്യ ഘട്ടം അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഘട്ടത്തിൽ വിജയക്കുത്തിപ്പ് തുടരാൻ ആയില്ല.

Also Read: ‘ഒരു കേരള സർക്കാർ ഉത്പന്നം’; ശബരി കെ റൈസ് വിതരണോദ്‌ഘാടനം ഇന്ന്

17 മത്സരങ്ങളിൽ ഒൻപത് വിജയങ്ങളുമായി 29 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ബംഗലുരു എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊൽക്കത്തൻ വമ്പൻമാരെ നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ട് ആയ കൊച്ചിയിൽ അവശേഷിക്കുന്ന രണ്ട് കളികളിൽ ആദ്യത്തേത് ആണ് ഇന്ന് നടക്കുക. എതിരാളികൾ കരുത്തരായ മോഹൻ ബഗാൻ. കൊൽക്കത്തൻ ഡർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാൻ കൊച്ചിയിൽ എത്തുന്നത്. ആദ്യ പാദത്തിൽ ഐഎസ്എൽ ചരിത്രത്തിലാദ്യമായി എവേ മത്സരത്തിൽ ബഗാനെ തോൽപ്പിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം. ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

Also Read: സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News