കടം വീട്ടി തുടങ്ങി ഗയ്‌സ്; കൊമ്പന്മാര്‍ക്ക് മുന്നില്‍ ആടിയുലഞ്ഞ് മുഹമ്മദന്‍സ്

തുടര്‍ച്ചയായ തോല്‍വികള്‍ക്കും ടീമിലെ അഴിച്ചുപണികള്‍ക്കുമിടയില്‍ എഫ്‌സി മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ വിജയം. മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മേല്‍ക്കൊയ്മയാണ് കളി അവസാനിക്കുന്നവരെ കണ്ടത്. രണ്ടാം പകുതിയിലാണ് ഗോള്‍ മഴ പെയ്തത്.

ALSO READ: എന്റെ കേരളം എത്ര സുന്ദരം… മോടി കൂട്ടി ബീച്ചുകളും! ചാലിയം ബീച്ചിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

അറുപത്തിമൂന്നാം മിനിറ്റില്‍ സംഭവിച്ച ആദ്യത്തേ ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. 81-ാം മിനിറ്റില്‍ കുറോ സിംഗിന്റെ അസിസ്റ്റില്‍ നോഹ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ നേടിയതോടെ ലീഡ് രണ്ടായി. ഒടുവില്‍ രണ്ടാം പകുതിയുടെ അവസാനത്തില്‍ കോഫ് കൂടി ഗോള്‍ നേടിയതോടെ മുഹമ്മദന്‍സിന്റെ കീഴടങ്ങള്‍ പൂര്‍ണമായി.

ALSO READ: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ

വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട സമനിലയും ഏഴ് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ നിന്ന് ഒരു ജയമാണ് മാത്രമാണ് മുഹമ്മദന്‍സിനുള്ളത്. ടേബിളില്‍ അവസാന സ്ഥാനക്കാരായി 13-ാം സ്ഥാനത്താണ് മുഹമ്മദന്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News