ഹീറോ സൂപ്പര്‍ കപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്ത്

ഹീറോ സൂപ്പര്‍ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. സെമിയില്‍ എത്തണമെങ്കില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമായിരുന്നു. എന്നാല്‍ ബാംഗളൂരു എഫ്‌സിയുടെ സമനില പൂട്ട് പൊളിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുപത്തിമൂന്നാം മിനിറ്റില്‍ റോയി കൃഷ്ണ ബംഗളുരുവിന് ലീഡ് നല്‍കി. എഴുപത്തിഏഴാം മിനിറ്റില്‍ ദിമിത്രിയാസ് ഡിയാമാന്റക്കോസിന്റെ ഗോളിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സിന് പക്ഷേ, വിജയഗോളും സെമി ബെര്‍ത്തും പൊരുതി നേടാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണ്ണായക മത്സരത്തില്‍ ശ്രീനിധി തോല്‍വി വഴങ്ങിയതോടെ ബാംഗ്‌ളൂരു സെമിയിലെത്തുകയായിരുന്നു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റ്മായി ബാംഗ്‌ളൂരു സെമിയിലെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ശ്രീ നിധിയും. ബ്ലാസ്റ്റേഴ്സും 4 പോയിന്റ് നേടിയെങ്കിലും ഗോള്‍ ശരാശരിയില്‍ ശ്രീനിധിയാണ് ഗ്രൂപ്പ് എ യില്‍ രണ്ടാമത്. ബാംഗളൂരുവിനോടും ബ്ലാസ്റ്റേഴ്സിനോടും തോറ്റ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഇന്നത്തെ മത്സരത്തില്‍ ശ്രീനിധിയോട് ആശ്വാസ ജയം നേടി മൂന്ന് പോയിന്റ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News