കണ്ണ് തുടച്ച് കളിക്കളത്തിലേക്ക്; ബ്ലാസ്റ്റേഴ്‌സ് ടീമിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ച് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾ

ബ്ലാസ്‌റ്റേഴ്‌സ് – പഞ്ചാബ് ടീമുകളെ സ്‌റ്റേഡിയത്തിലേക്ക് ആനയിച്ചത് വയനാട്ടിലെ ദുരന്തമേഖലയിൽ നിന്നുള്ള കുട്ടികള്‍ ആയിരുന്നു. ദുരന്തമേഖലയിലെ കൂട്ടികളെ ചേര്‍ത്തു പിടിക്കുന്നതിന്റെ ഭാഗമായി എം ഇ എസിൻ്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു അവസരം ഒരുക്കിയത്. വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 33 വിദ്യാർത്ഥികളെയും രക്ഷിതാക്കളെയുമാണ് എം.ഇ.എസിൻ്റെ നേതൃത്വത്തിൽ കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

Also Read: ചങ്കിടിപ്പ്, ആശ്വാസം, തകർച്ച; അവസാന മിനിറ്റിലെ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് പഞ്ചാബ് എഫ് സി

ഇതിൽ 22 കുട്ടികളാണ് ഇരു ടീമുകളിലെയും താരങ്ങളെ ലൈനപ്പിനായി സ്റ്റേഡിയത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നത്. മറ്റുള്ള പതിനൊന്നു കുട്ടികൾ താരങ്ങളെ സ്വീകരിക്കാനായി അണി നിരന്നു. ദുരിത മേഖലയിലെ വിദ്യാര്‍ഥികളെ ചേര്‍ത്തു പിടിക്കുന്നതിന്റെ ഭാഗമായാണ് തിരുവോണ ദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി എം സക്കീർ ഹുസൈൻ പറഞ്ഞു.

Also Read: കാസർഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവർക്കുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് ഒരു നാട്

വെള്ളാര്‍മല സ്‌കൂള്‍, മുണ്ടക്കൈ എല്‍.പി സ്‌കൂള്‍, മേപ്പാടി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ചാത്തമംഗലം എം.ഇ.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷാഫി പുല്‍പ്പാറയുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ കൊച്ചിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration