സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ് ; ഗോളടി തുടർന്ന് നോവ സദോയി

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം ആണ് നേടിയത്. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം കൂടിയായിരിക്കുന്നു ഇന്നലെ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നടന്നത്. 58 –ാം മിനിറ്റിൽ അജാരെയിലൂടെ നോർത്ത് ഈസ്റ്റ് ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നായിരുന്നു അജാരെയുടെ ഗോൾ.

ALSO READ : സൂപ്പർ ലീഗ് കേരള; കൊമ്പന്മാരെ മുട്ടുകുത്തിച്ച് കൊച്ചി

എന്നാൽ ഒമ്പത് മിനിറ്റിൽ ഉള്ളിൽ തന്നെ നോവ സദോയിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി. സമനിലയിലൂടെ നാലു പോയിന്റ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നാലു പോയിന്റുള്ള നോർത്ത് ഈസ്റ്റ് , ബ്ലാസ്റ്റേഴ്സിന്റെ തൊട്ടുപിന്നിലായി ആറാം സ്ഥാനത്ത് ആണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 3 ന് ഒഡിഷ എഫ് സി യ്ക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഒഡിഷയ്ക്കെതിരെയും എവേ മത്സരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News