‘ബ്ലീഡിങ് ഐ’ വൈറസ് എന്നറിയപ്പെടുന്ന മാര്‍ബര്‍ഗ് വൈറസ് റുവാണ്ടയില്‍ 15 പേരുടെ ജീവനെടുത്തിരിക്കുകയാണ്. ‘ബ്ലീഡിങ് ഐ വൈറസ്’ എന്ന വിളിപ്പേര് മാര്‍ബര്‍ഗിന്റെ ഗുരുതരമായ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ കണ്ണില്‍ നിന്നോ മൂക്കില്‍ നിന്നോ വായില്‍ നിന്നോ രക്തസ്രാവത്തിന് കാരണമാകും.
എബോള വൈറസുമായി അടുത്ത ബന്ധമുള്ള ഫിലോവൈറസ് കുടുംബത്തില്‍ നിന്നുള്ള ഗുരുതര സാംക്രമിക രോഗകാരിയാണിത്. 24 ശതമാനം മുതല്‍ 88 ശതമാനം വരെയാണ് ഉയര്‍ന്ന മരണനിരക്ക്.
Read Also: തണുപ്പ് കാലത്ത് ഇങ്ങനെ ചില മാറ്റങ്ങള്‍ കൊണ്ടുവരൂ… മുടിയെ സംരക്ഷിക്കൂ!
ലക്ഷണങ്ങള്‍
സാധാരണയായി കഴിഞ്ഞ് രണ്ട് മുതല്‍ 21 ദിവസം വരെ ലക്ഷണങ്ങളുണ്ടാകും. കടുത്ത പനി, കഠിനമായ തലവേദന, പേശി വേദന, അസ്വാസ്ഥ്യം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. മൂന്നാം ദിവസം വയറിളക്കം, വയറുവേദന, മലബന്ധം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയുണ്ടാകും. അഞ്ചാം ദിവസം മുതല്‍, ഛര്‍ദിയിലും മലത്തിലും രക്തം, മൂക്ക്, കണ്ണ്, ചെവി, വായ, മോണ, അല്ലെങ്കില്‍ യോനി എന്നിവയില്‍ നിന്ന് രക്തസ്രാവം ഉള്‍പ്പെടെയുള്ള ഹെമറാജിക് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പിന്നീടുള്ള ഘട്ടങ്ങളില്‍ ഓര്‍ക്കിറ്റിസ്, അല്ലെങ്കില്‍ വൃഷ്ണങ്ങളുടെ വീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, ചില രോഗികളില്‍ കുഴിഞ്ഞ കണ്ണുകളും അത്യധികം അലസതയും കാണാം. ഗുരുതരമായ കേസുകളില്‍, രോഗലക്ഷണങ്ങള്‍ ആരംഭിച്ച് എട്ട് മുതല്‍ ഒമ്പത് ദിവസം വരെ, ഗുരുതരമായ രക്തനഷ്ടത്തിനും ആഘാതത്തിനും ശേഷം മരണം സംഭവിക്കാം.
Read Also: ഇന്ന് ലോക എയ്ഡ്‌സ് ദിനം; കേരളത്തിൽ എച്ച്ഐവി അണുബാധയുടെ സാന്ദ്രത 0.07 മാത്രം
എങ്ങനെയാണ് പകരുന്നത്?
രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങള്‍, മലിനമായ പ്രതലങ്ങള്‍, അല്ലെങ്കില്‍ കിടക്കയും വസ്ത്രവും പോലുള്ള വസ്തുക്കളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് മാര്‍ബര്‍ഗ് വൈറസ് പടരുന്നത്. വൈറസിന്റെ സ്വാഭാവിക വാഹകരായ പഴംതീനി വവ്വാലുകളുമായുള്ള സമ്പര്‍ക്കം മൂലമാണ് പ്രാരംഭ മനുഷ്യ അണുബാധ പലപ്പോഴും സംഭവിക്കുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് പ്രധാന ആശങ്കയാണ്. നിലവില്‍ അംഗീകൃത വാക്‌സിനോ ആന്റിവൈറല്‍ ചികിത്സയോ ഇല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here