‘വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണ് ആടുജീവിതം, ഇത് വേദനിപ്പിക്കുന്ന നിമിഷങ്ങൾ’: ബ്ലെസി

ആടുജീവിതം സിനിമയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി. നവമാധ്യമങ്ങളിൽ അടക്കം സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയത് ഇതിന്റെ ഭാഗമാണെന്നും, വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണ് ആടുജീവിതം, അതുകൊണ്ട് തന്നെ വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നും ബ്ലെസി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ‘നാട്ടിലെത്തിയ എന്നെ മകൻ പോലും തിരിച്ചറിഞ്ഞില്ല, രൂപം അത്തരത്തിൽ മാറിയിരുന്നു,പക്ഷെ സങ്കടം തോന്നിയത് മറ്റൊരു കാര്യത്തിലാണ്’

ആടുജീവിതം വ്യാജപതിപ്പിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകിയിരുന്നു. നവമാധ്യമങ്ങളിൽ അടക്കം വ്യാജ പതിപ്പ് പ്രചരിപ്പിച്ച് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് രേഖാമൂലമുള്ള പരാതി ബ്ലെസി സൈബർ സെല്ലിനും പൊലീസിനും നൽകിയത്.

ALSO READ: ഹോളിവുഡ് താരം ലൂയിസ് ഗോസെറ്റ് ജൂനിയര്‍ അന്തരിച്ചു ; സഹനടനുള്ള ആദ്യ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആഫ്രിക്കൻ വംശജനാണ്

അതേസമയം, ബ്ലെസിയുടെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News