17 വർഷങ്ങൾക്കിപ്പുറം പളുങ്കിന്റെ സമകാലിക പ്രസക്തിയെ ഓർമ്മിപ്പിച്ച് സംവിധായകൻ ബ്ലെസി

പളുങ്ക് സിനിമ 17 വർഷം തികയുമ്പോൾ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ബ്ലെസി. വിശാല ഹൃദയവും നാട്ടിൻ പുറത്തിന്റെ നിഷ്കളങ്കതയും നിറഞ്ഞ മോനിച്ചന്റെയും കുടുംബത്തിന്റെയും കഥ മലയാളികൾ നെഞ്ചേറ്റിയിട്ട് ഒരുപാട് വർഷങ്ങളായി. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങൾ കണ്ടവരാരും നീറ്റലോടെ അല്ലാതെ ഓർക്കാനിടയില്ല. എന്നും എപ്പോഴും സമകാലിക പ്രസക്തമായ വിഷയമാണ് സിനിമ പറഞ്ഞു വെക്കുന്നത് .

ALSO READ: ‘എന്റെ ഹാപ്പിലി എവര്‍ ആഫ്റ്റര്‍ മൊമന്റ്’; ഞാന്‍ എന്റെ രാജകുമാരനോടൊപ്പം: മാളവിക ജയറാം

”പളുങ്ക് പുറത്തിറങ്ങി 17 വർഷം തികയുമ്പോൾ, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങൾ വീണ്ടും സന്ദർശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിർഭാഗ്യകരമായ സംഭവങ്ങളുമായി സമൂഹം ഇപ്പോഴും പിടിമുറുക്കുന്നതിനാൽ സിനിമയുടെ പ്രമേയം പ്രസക്തമായി തുടരുന്നു’, സംവിധായകൻ തന്റെ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്.

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ പളുങ്കിലെ നായകൻ മമ്മൂട്ടിയാണ്. ലക്ഷ്മി ശർമ്മയാണ് സൂസമ്മയെ അവതരിപ്പിച്ചത്. നസ്‌റിയ നസ്‌റീമും നിവേദിതയുംആണ് ഇവരുടെ മനക്കളുടെ വേഷങ്ങളായ ഗീതുവിനെയും നീതുവിനെയും മനോഹരമാക്കിയത്. സോമൻ പിള്ളയായെത്തിയ ജഗതി ശ്രീകുമാറും ടീച്ചറായെത്തിയ നെടുമുടി വേണുവും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചു.

ALSO READ: കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്തു; കൊച്ചിയിൽ മൂന്ന് യുവാക്കളും സ്ത്രീയും പിടിയിൽ

ഛായാഗ്രഹണം നിർവഹിച്ചത് സന്തോഷ് തുണ്ടിയിലും ചിത്രസംയോജനം രാജാ മുഹമ്മദും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിത്താരയാണ്. സിനിമയിലെ മികച്ച അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിലും ദേശീയ അവാർഡ് നോമിനേഷനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News