ലോകത്തിലെ ഏറ്റവും മികച്ച ഡയറക്ടർ നിങ്ങളാണ്, ആടുജീവിതം ട്രെയ്‌ലർ കണ്ട് അനുപം ഖേർ; മറുപടി നൽകി സംവിധായകൻ ബ്ലെസി

ആടുജീവിതം ട്രെയ്‌ലർ കണ്ട് അഭിനന്ദങ്ങൾ അറിയിച്ച നടനും സംവിധായകനുമായ അനുപം ഖേറിന് നന്ദി അറിയിച്ച് സംവിധായകൻ ബ്ലെസി. കഴിഞ്ഞ ദിവസമായിരുന്നു ആടുജീവിതത്തിൻ്റെ ട്രെയ്‌ലർ താൻ കണ്ടെന്നും, ഈ സിനിമയിൽ താൻ ഇല്ലാത്തതിൽ അസൂയ ഉണ്ടെന്നും അനുപം ഖേർ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

ALSO READ: വെള്ളപ്പൊക്കത്തിൽ കുടുങ്ങി ആമിർഖാനും വിഷ്‌ണു വിശാലും; ഒടുവിൽ രക്ഷകരായി ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ്

‘പ്രിയപ്പെട്ട ബ്ലെസി സർ, മലയാളത്തിലെ ക്ലാസിക് ചിത്രമായ പ്രണയത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ വരാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ടീസർ കണ്ടതിന് ശേഷം, ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതിൽ എനിക്ക് അൽപ്പം അസൂയയുണ്ട്. നിങ്ങൾ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. നിങ്ങൾക്കും ആടുജീവിതത്തിൻ്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’, എന്നാണ് എക്‌സിൽ അനുപം ഖേർ കുറിച്ചത്.

താരത്തിന്റെ അഭിനന്ദനത്തിന് ഫേസ്ബുക്കിലൂടെയാണ് ബ്ലെസി നന്ദി അറിയിച്ചത്. നിങ്ങളെപ്പോലുള്ള അനുഭവപരിചയവുമുള്ള ഒരു നടന്റെ അഭിനന്ദനം തീർച്ചയായും വരാനിരിക്കുന്ന ആടുജീവിതം എന്ന എൻ്റെ ചിത്രത്തിന് വളരെയധികം ഗുണകരമാകും എന്നാണ് ബ്ലെസി കുറിച്ചത്.

ALSO READ: മലയാള സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ തന്ന നടൻ, ഇന്ന് ജോസ് പെല്ലിശേരിയുടെ ഓർമദിനം

‘നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി അനുപം ഖേർ ജി. നിങ്ങളെപ്പോലുള്ള അനുഭവപരിചയവുമുള്ള ഒരു നടന്റെ അഭിനന്ദനം തീർച്ചയായും വരാനിരിക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന് വളരെയധികം ഗുണകരമാകും.ആത്യന്തികമായ അതിജീവനത്തിന്റെ ഈ കഥ നിങ്ങളെയും പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ബ്ലെസി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News