ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേൽ എത്തിയിട്ടുണ്ട്, ആര് കൊടുത്തു എന്ന് ചർച്ച ചെയ്യുന്നില്ല: ബ്ലെസി

ആടുജീവിതത്തിലൂടെ ഏവരും നെഞ്ചേറ്റിയ വ്യക്തിയാണ് നജീബ്. സിനിമ റെക്കോർഡുകൾ വാരിക്കൂട്ടുമ്പോഴും യഥാർത്ഥ നജീബിന്റെ ജീവിതത്തിനു അത് വലിയ നേട്ടമൊന്നും ഉണ്ടാക്കിയില്ല എന്ന വിമർശനങ്ങൾ ഉയരുകയുണ്ടായി. അണിയറപ്രവർത്തകർ അദ്ദേഹത്തിന് ഒന്നും നൽകിയില്ല എന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ബിജെപിയ്ക്ക് വർഗീയ വിഷം ഒഴുക്കിക്കളിക്കാനുള്ള ഓവുചാലല്ല ദൂരദർശൻ,അതൊരു പൊതുസ്ഥാപനമാണ്: തോമസ് ഐസക്

“നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ട് ആണ് ഞങ്ങൾക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആൾക്കാർ പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മൾ ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വർഷത്തിന് മുൻപെ തന്നെ ഒരു ജോലി അദ്ദേഹത്തിന് ഓഫർ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഞാൻ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേൽ എത്തിയിട്ടുണ്ട്. ഞാൻ പോലും കഴിഞ്ഞ ദിവസം ആണ് ഇക്കാര്യം അറിയുന്നത്. നമ്മുടെ ഇടയിൽ പോലും അത് ആര് കൊടുത്തു എന്ന് ചർച്ച ചെയ്യുന്നില്ല. ഒരിക്കലും ആർക്കും ആശങ്ക വേണ്ട”, എന്നാണ് ബ്ലെസി ഇതിനു നൽകിയ മറുപടി.

അതേസമയം ബെന്യാമിനും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. “പണം നമ്മൾ എത്ര കൊടുത്തിട്ടുണ്ട് എന്നത് നമുക്ക് അറിയാം. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും പണം നൽകുന്നുണ്ട്. അവരൊന്നും അത് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. എന്നാണ് അദ്ദേഹം പറഞ്ഞത്.

ALSO READ: സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News