മറ്റാരെയും കിട്ടിയില്ലേ? എന്തിനായിരുന്നു അമല പോൾ ? സോഷ്യൽ മീഡിയ കമന്റുകൾക്ക് പിറകെ ആടുജീവിതത്തിലെ സൈനുവിനെ കുറിച്ച് ബ്ലെസി

ആടുജീവിതത്തിൽ നജീബിനെ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സൈനുവിന്റേതും. നടി അമല പോൾ ആണ് സിനിമയിൽ സൈനുവിനെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളും മറ്റും ചെറിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്തുകൊണ്ട് ആടുജീവിതത്തിൽ സൈനുവായി അമല എന്ന് പല ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി

ALSO READ: ‘രാഹുൽ ഗാന്ധി വയനാട്ടിലെ വിസിറ്റിങ് പ്രൊഫസർ’, സ്വന്തം കൊടി ഉപയോഗിക്കാൻ കഴിയാത്ത രാഹുൽ എങ്ങനെ ഫാസിസത്തെ പ്രതിരോധിക്കും? എം വി ഗോവിന്ദൻ മാസ്റ്റർ

ബ്ലെസി പറഞ്ഞത്

നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസിലുണ്ട്. അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണത്. സിനിമയെ സംബന്ധിച്ച് നോവലിൽ നിന്നും വ്യത്യസ്തമായ ഒരു വൈകാരിക തുടർച്ച ആവശ്യമാണ്. അകലെയായിരിക്കുമ്പോൾ നമ്മളെ ഏറ്റവും അധികം സ്പർശിക്കുക പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമകളാണ്. ഞാൻ വൈകാരികമായി ചിന്തിക്കുന്ന ആളാണ്.

സൈനുവിനെ പിരിഞ്ഞിരിക്കുക എന്നത് നജീബിനെ ആഴത്തിൽ ബാധിച്ചിട്ടുള്ള കാര്യമാണ്. കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്ന ബോധ്യമാണ് നജീബിനെ ആ ദുരിതമൊക്കെ താണ്ടാൻ പ്രാപ്തനാക്കുന്നത്. തിരിച്ചും നജീബ് മടങ്ങി വരുമെന്ന് സൈനുവിന്റെ വിശ്വാസമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.

ആ ഫീൽ സിനിമയിൽ വരണമെങ്കിൽ, പ്രേക്ഷകരിലേക്ക് പകരണമെങ്കിൽ അത്രയും അഭിനയ ശേഷിയുള്ള ഒരാൾ ആ കഥാപാത്രം ചെയ്യണമെന്ന് തോന്നി. അപ്പോൾ മനസിൽ തെളിഞ്ഞ മുഖം അമല പോളിന്റേതാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് പല ആർട്ടിസ്റ്റുകളുടെയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്, അങ്ങനെ ഒരാളാണ് അമല.

ALSO READ: ‘പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ’, കെജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി ആഹ്വാനം ചെയ്ത നിരാഹാര സമരം ഇന്ന്

ആടുജീവിതം സിനിമയിൽ ഒരുപാട് സീനുകൾ ഉള്ള കഥാപാത്രമല്ല അമലയുടേത്. ഏതാനും രംഗങ്ങളിൽ പ്രേക്ഷകരുടെ മനസിൽ മായാതെ പതിയണം. അതായിരുന്നു വെല്ലുവിളി. അമലയ്ക്ക് അത് മനോഹരമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും വലിയ ആകർഷകത നജീബ് നാട്ടിൽ നിന്ന് പോകുമ്പോൾ സൈനു ഗർഭിണിയായിരുന്നു എന്നതു പോലെ സിനിമ റിലീസ് ആകുമ്പോൾ അമലയും അമ്മയും ആകാനുള്ള തയ്യാറെടുപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News