എന്തുകൊണ്ട് ആടുജീവിതം പോലെ ഒരു ബ്രഹ്മാണ്ഡ സിനിമയോട് സൂര്യ നോ പറഞ്ഞു? ബ്ലെസിയുടെ വാക്കുകൾ ഇങ്ങനെ

ആടുജീവിതം സിനിമയ്ക്ക് വേണ്ടി സംവിധായകൻ ബ്ലെസി ആദ്യം തീരുമാനിച്ചത് അന്യഭാഷാ നടന്മാരായ വിക്രമിനെയും സൂര്യയെയുമായിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് നടന്മാരും ഈ അവസരം പല കാരണങ്ങളാൽ വേണ്ടെന്ന് വെച്ചതിന് ശേഷമായിരുന്നു അവസരം പൃഥ്വിരാജിലേക്ക് എത്തിയത്. ഇപ്പോഴിതാ സൂര്യ ആടുജീവിതത്തിൽ നിന്ന് പിന്മാറാൻ ഉണ്ടായ കാരണം വ്യക്തമാകുകയാണ് സംവിധായകൻ ബ്ലെസി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബ്ലെസിയുടെ വെളിപ്പെടുത്തൽ.

ബ്ലെസി പറഞ്ഞത്

ALSO READ: കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോട് പ്രതികരിച്ച് മുംബൈയിലെ പ്രമുഖ കലാകാരികൾ

സൂര്യയോടും ഈ സിനിമയുടെ കഥ പറഞ്ഞിരുന്നു. ശാരീരികമായി ഒരുപാട് തയാറെടുപ്പുകള്‍ നടത്തേണ്ടി വരുമെന്ന് കഥ പറയുന്ന സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. സൂര്യക്ക് കഥ വളരെ ഇഷ്ടമായി. പക്ഷേ ശാരീരികമായി കഷ്ടപെപടാന്‍ അയാള്‍ക്ക് ആ സമയത്ത് പറ്റില്ലായിരുന്നു.

ALSO READ: ‘വെളുക്കാനുള്ള മത്സരമാണ് ചുറ്റും, മാർക്ക് ഷീറ്റിൽപ്പോലും അടവ്, അഭിയനം, വേഷവിധാനം എന്നതിനൊപ്പം തന്നെ സൗന്ദര്യവും ഒരു ഫാക്ടറാണ്’, സഞ്ജന ചന്ദ്രൻ

അതിന് മുമ്പ് അതുപോലൊരു സിനിമ അയാള്‍ ചെയ്തു തീര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. വാരണം ആയിരം എന്ന സിനിമക്ക് വേണ്ടി ഒരു തവണ മെലിഞ്ഞ് വീണ്ടും പഴയ രീതിയിലേക്ക് ബോഡി ആക്കി വന്ന സമയമായിരുന്നു അത്. ആടുജീവിതം പോലെ വണ്‍സ് ഇന്‍ എ ലൈഫ് കഥാപാത്രം പോലൊന്ന് ചെയ്തു കഴിഞ്ഞ ഉടനെ വീണ്ടും ട്രാന്‍സ്‌ഫോര്‍മേഷന് പറ്റാത്തതുകൊണ്ട് സൂര്യ പിന്മാറുകയായിരുന്നു. പിന്നീടാണ് പൃഥ്വിയിലേക്കെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News