കാഴ്ച പരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിന് നാളെ തുടക്കം

കാഴ്ചപരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ്‌ ടൂർണമെന്റായ നാഗേഷ് ട്രോഫി മത്സരങ്ങൾ നാളെ ആരംഭിക്കും. ഇന്ന് വൈകിട്ട് എറണാകുളം തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ വച്ചാണ് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം. ഇന്ത്യൻ ക്രിക്കറ്റ്‌ താരം മിന്നുമണി ഉദ്ഘാടനം നിർവഹിക്കും.

Also Read: ആരാധകരുടെ ശ്രദ്ധനേടി ആരാധ്യ; ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ

അന്തർ സംസ്ഥാന ക്രിക്കറ്റ്‌ ടൂർണമെന്റയായ നാഗേഷ് ട്രോഫിയുടെ ആറാം പതിപ്പിനാണ് തൃപ്പൂണിത്തുറ ഓവൽ പാലസ് ഗ്രൗണ്ട് വേദിയാകുന്നത്. കേരളത്തിന് പുറമെ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ് ടീമുകളാണ് ഗ്രൂപ്പ്‌ സി മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന ദേശീയ ടൂർണമെന്റിൽ കേരള ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് CABK ചെയർമാൻ രജനീഷ് ഹെൻറി പറഞ്ഞു.

Also Read: പെട്ടന്ന് വാങ്ങിക്കോ, ജനപ്രിയ ജീപ്പുകള്‍ക്ക് വില കൂടുന്നു

ബീഹാറിനോടാണ് കേരളത്തിൻ്റെ ആദ്യ മത്സരം. അനന്തു ശശികുമാർ ക്യാപ്റ്റനും NK വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമാണ് കേരളത്തിന്റെത്. പോണ്ടിച്ചേരിയിലും കേരളത്തിലുമായാണ് രണ്ടുമാസത്തെ സെലക്ഷൻ ട്രയൽസ് നടന്നത്. കേരള ടീമിന്റെ പ്രചോദനം പകരാൻ മ്യൂസിക് ഡയറക്ടറും നടനുമായ മുൻ ബ്ലൈൻഡ് ക്രിക്കറ്റ് താരം രാഹുൽ രാജ് സംഗീതം പകർന്ന ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി. മൊത്തം 28 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ആറു വേദികളിലായാണ് നടക്കുന്നത്. ഈ മാസം 22 വരെയാണ് മത്സരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News