കണ്ണില്ലാ ക്രൂരത; നായയെ ടെറസ്സിൽ നിന്നും വലിച്ചെറിഞ്ഞ യുവതിക്ക് 12 മാസം തടവ്

വളർത്തുനായയോട് ക്രൂരത കാണിച്ച യുവതിക്ക് ശിക്ഷ. സ്വന്തം വളർത്തു മൃഗമായ നായയെ പാർക്കിം​ഗ് ടെറസ്സിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞതിനാണ് 12 മാസം തടവ് ശിക്ഷ ലഭിച്ചത്. പെർത്തിൽ നിന്നുള്ള ആമി ലീ ജഡ്ജി എന്ന യുവതിയെയാണ് ശിക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് പത്ത് വർഷത്തേക്ക് ഇവർക്ക് വിലക്കും ഏർപ്പെടുത്തി. വളർത്തുമൃ​ഗങ്ങളെ ഒപ്പം വെച്ചതിനായിരുന്നു വിലക്ക്.

ALSO READ: വാൽ ചതിച്ചു, ഇൻഡിഗോയ്ക്ക് പണി കിട്ടി; ഒടുക്കിയത് വലിയ പിഴ

യുവതിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അമ്പരപ്പോടെയല്ലാതെ ആർക്കും ഈ ദൃശ്യങ്ങൾ കാണാനാവില്ല. ഇതിൽ നായയെ ടെറസ്സിൽ നിന്നും താഴേക്ക് വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. ആ വഴി കടന്നു പോയ ഒരാളാണ് നായയെ കണ്ടെത്തിയത്. കാമുകനുമായി തർക്കത്തിലേർപ്പെട്ട ശേഷമാണ് യുവതി ടെറസിൽ നിന്നും നായയെ താഴേക്ക് വലിച്ചെറിഞ്ഞത്. നായയെ താഴേക്കെറിയുന്നത് വളരെ വ്യക്തമായി തന്നെ കമീറയിൽ പതിഞ്ഞിട്ടുണ്ട്.

ALSO READ: മൃഗങ്ങള്‍ക്കും ഇനി ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ്

പ്രിൻസസ് എന്ന് പേരുള്ള പത്ത് വയസ്സുള്ള നായയാണ് ക്രൂരകൃത്യത്തിനു ഇരയായത്. നായയെ വലിച്ചെറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് 2022 ലാണെങ്കിലും കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തെ തടവിന് മിഡ്‌ലാൻഡ് മജിസ്‌ട്രേറ്റ് കോടതി യുവതിയെ ശിക്ഷിച്ചത്. താൻ നായയെ ഒരുപാട് ഉപദ്രവിച്ചുവെന്നും നായയെ വലിച്ചെറിഞ്ഞത് വഴി സഹായിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞ് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇട്ടിരുന്നു. ശേഷം പ്രസ്തുത പോസ്റ്റ് ഡിലീറ്റും ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നും അങ്ങനൊരു പോസ്റ്റ് ഇട്ടിട്ടില്ല എന്നും യുവതി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News