പ്രായപൂര്‍ത്തിയാകാത്ത കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 54കാരനായ മുളന്തുരുത്തി സ്വദേശി ജയകുമാറാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വൈദ്യുതി നിലച്ചപ്പോള്‍ ഫ്യൂസ് കെട്ടാന്‍ എത്തിയതായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്നു; യു പി യിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ഫ്യൂസ് കെട്ടാൻ എത്തിയ ജയകുമാർ പെൺകുട്ടിയുടെ സഹോദരനെ പ്രതിയുടെ കണ്ണട എടുക്കാൻ പറഞ്ഞുവിട്ടതിനുശേഷം   പീഡിപ്പിക്കുകയായിരുന്നു. കുതറി ഓടിയ പെൺകുട്ടി നിലവിളിച്ചപ്പോൾ  അയൽവാസികൾ ഓടിയെത്തി. അപ്പോഴേക്കും ജയകുമാർ കടന്നു കളയുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മുളന്തുരുത്തി എസ് എച്ച് ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്  ചെയ്തു.  അന്വേഷണ സംഘത്തിൽ എസ് ഐ മാരായ എൻ സുരേഷ്,  സന്തോഷ് കുമാർ,  സീനിയർ സിപിഒ സന്ദീപ്, വനിതാ സീനിയർ സിപിഒ ഷീജ  എന്നിവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News