സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രചാരണം; ബിഎൽഒയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രചാരണം നടത്തിയ ബിഎൽഒയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. നാദാപുരം പഞ്ചായത്ത് പരിധിയിലെ 180 നമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസർ ആയി പ്രവർത്തിക്കുന്നത് പി അബ്‌ദുൽ മുനീർ പ്രാച്ചേരിയെയാണ് ജില്ലാ റിട്ടേണിംഗ് ഓഫീസർ തൽസ്ഥാനത്ത് നിന്നും നീക്കിയത്. നാദാപുരം ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മുനീർ.

Also Read; കേരള സ്റ്റോറി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രതിഷേധാര്‍ഹം; ‘ദി റിയല്‍ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ

ഇലക്ഷൻ കമ്മിഷൻ്റെ നിലവിലെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടില്ലാത്തതാണ്. മാർഗനിർദേശങ്ങളെല്ലാം ലംഘിച്ച് പരസ്യമായി യുഡിഎഫിനും മുസ്‌ലിംലീഗിനും അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത് തെളിവ് സഹിതം എൽഡിഎഫ് 180 നമ്പർ ബൂത്ത് സെക്രട്ടറി കെകെ പ്രദീപനാണ് ഇലക്ഷൻ കമ്മീഷന് പരാതി നല്കിയത്.

Also Read; ‘ഔട്ട് ഓഫ് സിലബസാണ്, ഈ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല’; രാജീവ് ചന്ദ്രശേഖരിനെ ട്രോളി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News