ബ്ലോക്ക് പ്രസിഡൻ്റ് പട്ടിക; പി സി വിഷ്ണുനാഥിനെ കുണ്ടറ നിയോജകമണ്ഡലത്തിലെ കോൺഗ്രസുകാർ ബഹിഷ്കരിക്കും

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ ഏക പക്ഷീയ നിലപാടെടുത്ത എഐസിസി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥിനെ ബഹിഷ്കരിക്കാൻ ചെന്നിത്തല ഗ്രൂപ്പ് തീരുമാനിച്ചു. കുണ്ടറയിൽ ജ്യോതിർനിവാസിൻ്റെ വീട്ടിൽ ചേർന്ന രഹസ്യ യോഗത്തിലാണ് തീരുമാനം. കുണ്ടറ, തൃക്കോവിൽ വട്ടം ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനമാണ് എതിർപ്പുയർത്തിയത്. ഡി സി സി ഭാരവാഹികളും മണ്ഡലം പ്രസിഡൻ്റുമാരെയും കൂടാതെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരടക്കം 50 ഓളം പേർ യോഗത്തിൽ പങ്കെടുത്തു. കുണ്ടറയിൽ എ ഗ്രൂപ്പിലെ രാജു ഡി പണിക്കരും തൃക്കോവിൽവട്ടത്ത് അൽ നിസാമുദീനുമാണ് പ്രസിഡൻ്റുമാരായത്.

കെ ആർ വി സ ഹ ജൻ, കായിക്കര നവാബ്, പാണ്ഡപുരം രഘു, വിനോദ്,വിനോദ് കുമാർ , സുരേന്ദ്രൻ, ഓമനക്കുട്ടൻ പിള്ള, ഷെഫീക്, തൗഫീക്ക് എന്നിവർ യോഗത്തിൽ പങ്കെടുത്തവരിൽപ്പെടുന്നു. കുണ്ടറ നിയോജക മണ്ഡലത്തിൽ ഒരു വിധത്തിലുള്ള കൂടിയാലോചനകളും ഉണ്ടായില്ല. പാർടി പ്രവർത്തകർക്ക് പുല്ലുവില കൽപ്പിച്ചു, ഒറ്റയാൻ പോക്ക് അംഗീകരിക്കാനാകില്ല, ഗ്രൂപ്പ് പ്രാതിനിധ്യം അട്ടിമറിച്ചു, ഇത്തരം സമീപനം പ്രവർത്തകരെ പാർടിയിൽ നിന്നകറ്റും, ഇതിനെതിരെ പ്രതിഷേധമുയർത്തണം, ഇതിൻെറ ഭാഗമായാണ് ബഹിഷ്കരണം.ഗ്രൂപ്പ് നേതൃത്വവുമായി ബന്ധപ്പെട്ട് തുടർ നടപടികളെടുക്കാനും യോഗത്തിൽ തീരുമാനമായി.

Also Read: തൃശൂരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News