സ്വകാര്യ തോട്ടത്തില്‍ വന്‍ തോതില്‍ മാലിന്യം കുഴിച്ചിട്ടു; ബ്ലോക്ക് പഞ്ചായത്തംഗം പ്രതി

വയനാട്ടില്‍ സ്വകാര്യ തോട്ടത്തില്‍ അനുമതിയില്ലാതെ വന്‍ തോതില്‍ മാലിന്യം കുഴിച്ചിട്ട സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രതി. കല്‍പ്പറ്റ ബ്ലോക്ക് തൃക്കേപ്പറ്റ ഡിവിഷന്‍ അംഗം അരുണ്‍ ദേവിനെയാണ് പ്രതിചേര്‍ത്തത്. യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗമാണ്.

കുന്നമ്പറ്റ മഹാവീര്‍ എസ്റ്റേറ്റില്‍ ഹിറ്റാച്ചിയും ടിപ്പര്‍ ലോറിയും ഉപയോഗിച്ച് വന്‍ തോതില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ എസ്റ്റേറ്റ് ഉടമ ശ്യാമള മഹാവീരന്‍ ആണ് മേപ്പാടി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News