സിജിഎച്ച്എസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ രക്തദാന ബോധവത്കരണവും ക്യാമ്പും സംഘടിപ്പിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിജിഎച്ച്എസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ രക്തദാന ബോധവത്കരണവും ക്യാമ്പും വെഞ്ഞാറമ്മൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജുമായി സഹകരിച്ചു സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സിജിഎച്ച്എസ് ജീവനക്കാര്‍, കുടുംബാംഗങ്ങള്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ രക്തദാനം നടത്തി.

Also Read : യുപിയിൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചു

സിജിഎച്ച്എസ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. കെ .പി. മുത്തുബി, സി എം ഓ ഡോ. സെന്തില്‍ കുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. നിതിന്‍, ഗോകുലം മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ. സുഗതന്‍, ബെനഫിഷ്യറി അസോസിയേഷന്‍ പ്രതിനിധി ശ്രീ ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സേവാ പക്വാട സംരംഭത്തിന്റെ ഭാഗമായാണ് രക്തദാന ബോധവത്കരണം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News