മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പയിന്‍

മലയാളത്തിന്റെ മഹാനടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. യുഎഇ ആരോഗ്യ മന്ത്രാലയം, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ലുലു ഗ്രൂപ്പ്, ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ ചാപ്റ്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ALSO READ:റീബിൽഡ് വയനാട്: ഒന്നേ മുക്കാൽ കോടി രൂപ സംസ്ഥാന കമ്മറ്റിക്ക് കൈമാറി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി

ദുബായ്, അല്‍ ഐന്‍ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ ക്യാമ്പുകള്‍ നടത്തുന്നത്. മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ പതിനൊന്ന് വര്‍ഷമായി വിവിധ എമിറേറ്റുകള്‍ കേന്ദ്രീകരിച്ച് മുടങ്ങാതെ സംഘടിപ്പിക്കുന്ന ഇരുപതാമത്തെ രക്തദാന ക്യാമ്പയിനാണ് ഇത്. സെപ്റ്റംബര്‍ 6ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മുതല്‍ 9 മണി വരെ ദുബായ് സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7, ശനിയാഴ്ച്ച, വൈകുന്നേരം 4 മുതല്‍ 9 മണി വരെ അല്‍ ഐന്‍ ലുലു കുവൈത്തില്‍ വെച്ചാണ് രണ്ടാമത്തെ രക്തദാന ക്യാമ്പയിന്‍ നടക്കുക.
രക്ത ദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
ദുബായ് : +971 55 813 6369, +971 287 4787 +971 56 449 0232
അല്‍ ഐന്‍ : +971 50 620 6815, +971 56 931 1369 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ALSO READ:ഹേമ കമ്മിറ്റി ഇഫെക്ട് തമിഴ്നാട്ടിലും; കുറ്റക്കാർക്ക് 5 വർഷം തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News