ബ്ലഡ് പ്രഷര്‍ (ബിപി)ന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മൾ എല്ലാം.ശരീരത്തിൽ ബി പി കൂടുന്നതും കുറയുന്നതും പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ബി പി നിയത്രിക്കുന്നതിനായി മരുന്നുകൾ കഴിക്കുന്നവരും കുറവല്ല. ആരോഗ്യപരമായി എങ്ങനെ ബി പി നിയന്ത്രിക്കാമെന്ന് നോക്കാം.
ദിവസേന വ്യായാമംദിവസേന വ്യായാമം ചെയ്യുന്നത് ബി പി നിയന്ത്രിക്കാൻ സഹായിക്കും. വേഗത്തില്‍ കൈവീശിയുള്ള നടത്തം അല്ലെങ്കില്‍ നീന്തല്‍ പോലെയുളള പതിവായി ചെയ്യുന്ന ശാരീരിക വ്യായാമങ്ങള്‍ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും അതിലൂടെ ശരീരത്തിൽ ബി പി നിയന്ത്രിക്കാൻ൮തും സാധിക്കും.
ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം ബി പി നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇവയൊക്കെ ബ്ലഡ് പ്രഷര്‍ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നവയാണ്.
Also read: കരൾ സംരക്ഷിക്കണോ? എങ്കിൽ പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..!
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
ഉപ്പിന്റെ അമിതമായ ഉപയോഗം ബിപി കൂടാന്‍ കാരണമാകുന്ന ഒന്നാണ്. സാധാരണഗതിയില്‍ 2,300 മില്ലിഗ്രാമില്‍ താഴെ ഉപ്പ് മാത്രമാണ് ഒരു വ്യക്തി ദിവസേന ഉപയോഗിക്കേണ്ടത്. അസുഖങ്ങളും മറ്റും ഉള്ള വ്യക്തികളാണെങ്കില്‍ 1,500 മില്ലിഗ്രാമായി അളവ് പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തുക
അമിതമായ മദ്യപാനം ശരീരത്തിൽ ബിപി വർധിപ്പിക്കുന്നു. ശരീരത്തിൽ ബി പി യുടെ അളവ് പരിമിതപ്പെടുത്താൻ മദ്യപാനം ഒഴിവാക്കാം.
Also read: ചായ ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ക്യാൻസറിന് സാധ്യത
സമ്മര്‍ദ്ദം കുറയ്ക്കുക
വിട്ടുമാറാത്ത സമ്മര്‍ദ്ദം ഹൈപ്പര്‍ടെന്‍ഷനിലക്ക് നയിക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് വിവിധ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അതകൊണ്ടുതന്നെ സ്ട്രസ് ലെവല്‍ കുറയ്ക്കാനായി യോഗയോ ധ്യാനമോ പരിശീലിക്കാവുന്നതാണ്.
പുകവലി ഉപേക്ഷിക്കുക
ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുന്നത് നല്ലതാണ്. പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും ബിപി താല്‍ക്കാലികമായി കുറയാന്‍ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here