മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ബ്ലഡ് സ്റ്റെം സെൽ ദാതാക്കളെ തേടി ഒരു കുടുംബം. ജനിതക രക്തരോഗമായ ബീറ്റാ തലസീമിയ ബാധിച്ച സഹോദരങ്ങളായ ഫൈസി, ഫൈഹ , ഫൈസ് എന്നിവരാണ് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സുമനസ്സുകളുടെ സഹായം തേടുന്നത്. അടിയന്തരമായി മൂല കോശ ദാദാക്കളെ ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവൻ പോലും അപകടത്തിൽ ആകും.
കോട്ടയം സ്വദേശികളായ മുബാറക്കിന്റെയും സൈബുനിസയുടെയും മക്കൾക്കാണ് അപൂർവ്വ ജനിതകരോഗം ബാധിച്ചിരിക്കുന്നത്.ആറാം ക്ലാസുകാരനായ ഫൈസിക്ക്മൂന്നുമാസം പ്രായമുള്ളപ്പോഴാണ് രോഗം കണ്ടെത്തുന്നത്.നാലാം ക്ലാസുകാരിയായ ഫൈഹയുടെയും നാലര വയസ്സുകാരൻ ഫൈസിന്റെയും രോഗം ചെറു പ്രായത്തിൽ കണ്ടെത്തിയിരുന്നു.മൂല കോശ ദാദാവിന്റെയും കുട്ടികളുടെയും എച്ച്എൽഎ തമ്മിൽ പൊരുത്തപ്പെടണം.
ALSO READ; അറിവും കൗതുകവും ഒപ്പം സാംസ്‌കാരിക പരിപാടികളും..! ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഗ്നിടോപ്പിയ
പത്തുലക്ഷം പേരെ പരിശോധിക്കുമ്പോൾ ആണ് ഒരു ഡോണറിനെ ലഭിക്കൂ.അതിനാൽ തന്നെ ദാദാവിനെ കണ്ടെത്തുക എന്നതാണ് വലിയ വെല്ലുവിളിയാണ്.തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലാണ് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്.
ആരോഗ്യവാനായ ആർക്കും മൂലകോശം ദാനം ചെയ്യാം.മൂലക്കോശവനെ ദാദാവിനെ കണ്ടെത്താൻ ബിലീവേഴ്സ് മെഡിക്കൽ കോളജിൽ സന്നദ്ധ സംഘടനയായ ഡി കെ എ എസുമായി ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.കുട്ടികളുടെ ജീവൻ രക്ഷിക്കാനായി നിങ്ങൾക്കും പങ്കാളികളാകാം.അതിനായി സ്ക്രീനിൽ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ അല്ലെങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here