ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ALSO READ; ഉത്തരമുണ്ടോ? സഭയിൽ നിന്ന് തോറ്റോടിയ പ്രതിപക്ഷത്തോട് 10 ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്
ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമൻ. 263 ബില്യൺ ഡോളറിന്റെ ആസ്തിയാണ് എക്സ്, ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ ഉടമയായ മസ്കിനുള്ളത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സക്കർബർഗിന്റെ ഈ മുന്നേറ്റം. 451 കോടി ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിനാകട്ടെ 209 ബില്യൺ ഡോളറിന്റെ ആസ്തിയും.
ALSO READ; ഏഹ്… അപ്പൊ അതും കോപ്പിയടിയായിരുന്നോ! മിന്നാരത്തിലെ ആ സീൻ ‘എന്റെ കളിത്തോഴ’നിലേത്?
ഇന്ത്യയുടെ കാര്യം നോക്കിയാൽ, 105 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനിയാണ് പട്ടികയിൽ മുന്നിലുള്ളത്. പട്ടികയിൽ പതിനാലാം സ്ഥാനത്താണ് അദ്ദേഹം. 99.5 ബില്യൺ ഡോളർ ആസ്തിയോടെ പതിനെട്ടാമത് ഗൗതം ആദാനിയുമുണ്ട്. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ്. പട്ടികയിൽ 487-ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. 6.45 ബില്യൺ ഡോളറിന്റെ ആസ്തിയാണ് എംഎ യൂസഫലിക്കുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here