തീരത്തിറങ്ങുന്നവർ പേടിക്കണം, കൗതുകമുണർത്തി ബ്ലൂ ഡ്രാഗൺ, എന്നാൽ തൊട്ടാൽ പണി പാളും

ചെന്നൈ തീരത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി സമുദ്ര ഗവേഷകർ. ബ്ലൂ ഡ്രാഗൺ എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികൾക്കും പ്രായമായവരിലും ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കും. സാധാരണയിൽ പുറംകടലിൽ കണ്ടുവരുന്ന ഇവയെ ഇപ്പോൾ ബസന്ത് നഗർ ബീച്ച് ഭാഗത്തു കണ്ടുതുടങ്ങി.

Also Read: ‘നാന്‍ ആണയിട്ടാല്‍ അതു നടന്തുവിട്ടാല്‍’, അതെ അത് നടക്കുന്നു; എം ജി ആറിന് മുന്നിൽ പ്രണവും ധ്യാൻ ശ്രീനിവാസനും

കൊടുങ്കാറ്റോ, കനത്ത മഴ തുടങ്ങിയ പ്രതിഭാസങ്ങളേ തുടർന്നാവാം ഇവ കടൽ തീരത്തേക്ക് എത്തിയതെന്നാണ് നിരീക്ഷണം. ഗുരുതരമായ വിഷമുള്ള ഇവയുടെ കുത്തേൽക്കുന്നത് മാരകമായ വേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. അൻപതോളം ബ്ലൂ ഡ്രാഗണുകളെയാണ് ബസന്ത് നഗർ തകർന്ന പാലത്തിനു സമീപം കണ്ടെത്തിയത്. മിക്കവയും ജീവനോടെയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് അഡയാർ ഭാഗത്തും ഇവയെ കണ്ടെത്തി.

Also Read: ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛർദി, അലർജി, ചുവന്ന് തടിക്കൽ, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക അടക്കമുള്ളവ ഇവയുടെ കുത്തേൽക്കുമ്പോൾ അനുഭവപ്പെടാറുണ്ട്. തീരത്തിറങ്ങുന്നവർ പരമാവധി ഇവയെ തൊടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗവേഷകർ പറയുന്നു. തീരത്തെ കടുത്ത ചൂടിനെ അധികകാലം അതിജീവിക്കാൻ ഇവയ്ക്ക് ബുദ്ധിമുട്ടായതിനാൽ ഉടൻ തന്നെ ഉൾക്കടലിലേക്ക് മടങ്ങിപോകുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News