മാധ്യമപ്രതിഷേധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ലേബര്‍ ചെയ്യുന്നതവസാനിപ്പിച്ച് ട്വിറ്റര്‍. വെരിഫൈഡ് യൂസര്‍മാരെ കണ്ടെത്താനുള്ള ബ്ലൂ ടിക്കിന്റെ ഏര്‍പ്പാടും അവസാനിപ്പിക്കുന്നു എന്നാണ് സൂചന. സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരാജയമടക്കം തോല്‍വികളുടെ ഘോഷയാത്രയായിരുന്നു ഈയാഴ്ച എലോണ്‍ മസ്‌ക് നേരിട്ടത്.
പരാജയങ്ങളെ പോസിറ്റീവായി കാണുന്ന മസ്‌ക് തന്ത്രം തന്നെയാണ് ട്വിറ്ററിന്റെ മാധ്യമ ലേബലിങ്ങിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെ അവരുടെ രാഷ്ട്രീയവും ഉടമസ്ഥതയും വെളിവാക്കുന്ന വിധത്തില്‍ സ്റ്റേറ്റ് അഫിലിയേറ്റഡ്, ഗവണ്‍മെന്റ് ഫണ്ടഡ് തുടങ്ങിയ ടാഗുകള്‍ ഉപയോഗിച്ച് ലേബല്‍ ചെയ്യാന്‍ ആരംഭിച്ചിരുന്നു ട്വിറ്റര്‍. ഇതിനെതിരെ ആദ്യം പ്രതിഷേധമുയര്‍ത്തിയത് ബിബിസിയാണ്. പിന്നാലെ നിരവധി മാധ്യമങ്ങള്‍ ട്വിറ്റര്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് പതിയെ മാധ്യമ ഹാന്‍ഡിലുകളെ ലേബല്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് ട്വിറ്റര്‍ പിന്‍വലിയുന്നത്.
അമേരിക്കയിലെ എന്‍പിആര്‍, ചൈനയിലെ സിന്‍ഹുവ, റഷ്യയിലെ ആര്‍ടി തുടങ്ങിയവയില്‍ വരെ ലേബല്‍ അപ്രത്യക്ഷമായിട്ടുണ്ട്. തിരിച്ചടി നേരിട്ടാല്‍ ആ വഴി അവസാനിപ്പിച്ച് അടുത്ത വഴി തെരഞ്ഞെടുക്കുകയെന്ന മസ്‌ക് തന്ത്രം അവസാനം ദൃശ്യമായത് സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് തകര്‍ച്ചയിലായിരുന്നു. ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ 30 കിലോമീറ്റര്‍ മുകളില്‍ വച്ച് തകര്‍ന്ന സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണവും വിജയമാണെന്നായിരുന്നു മസ്‌കിന്റെ വ്യാഖ്യാനം.
നേരത്തെ ട്വിറ്റര്‍ വെരിഫൈഡ് യുസര്‍മാരെ അടയാളപ്പെടുത്താന്‍ ആരംഭിച്ച ട്വിറ്റര്‍ ബ്ലൂ ടിക്കും പരാജയപ്പെടുകയാണ്. ബ്ലൂ ടിക്കിന് പണം അടയ്ക്കുന്നുണ്ട് എന്നത് മാത്രമാണ് ഇപ്പോഴത്തെ ബ്ലൂ ടിക്കിനുള്ള മാനദണ്ഡം. പ്രമുഖ സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി വെരിഫൈഡ് ടിക്കിനുള്ള പണം അടച്ചു തുടങ്ങിയാലും ബ്ലൂ ടിക്ക് ലഭിക്കുന്നുണ്ട്. മെറ്റായുടെ മാതൃകയില്‍ വലിയ ആഘോഷത്തോടെ ആരംഭിച്ച നീല ടിക്ക് ട്വിറ്റര്‍ ഉടന്‍ അവസാനിപ്പിക്കുമെന്നാണ് സൂചന. ജസ്റ്റിന്‍ ബീബര്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഡൊണാള്‍ഡ് ട്രംപ് എന്നീ പ്രമുഖരുടെ പ്രൊഫൈലുകളിലെ നീല ടിക്ക് മാഞ്ഞു കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here