സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ബ്ലൂസ്‌കൈ’യുടെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഉപയോക്താക്കളുടെ അനിയന്ത്രിതമായ വരവിനെ തുടർന്നാണിത്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് ജയിച്ചതിനെ തുടർന്ന് നിരവധി അമേരിക്കക്കാർ ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോം ഉപേക്ഷിച്ചിരുന്നു. ഇവരെല്ലാം തന്നെ എക്‌സിന് ബദലായി ബ്ലൂസ്‌കൈയെയാണ് ഉപയോഗിക്കാൻ തുടങ്ങിയത്.ഇതോടെയാണ് ആപ്പിന്റെ പ്രവർത്തനത്തിൽ തടസ്സം നേരിട്ടത്.
ഇലോൺ മസ്‌ക് ട്രംപിൻ്റെ കാബിനറ്റിൽ സ്ഥാനം ഉറപ്പിച്ചതിനാൽ, എക്‌സിലെ സേവന നിബന്ധനകളിൽ ഉണ്ടായ മാറ്റത്തിൻ്റെ ഫലമായി ധാരാളം ഉപയോക്താക്കൾ എക്സ് വിട്ട് ബ്ലൂസ്‌കൈയിലേക്ക് മാറിയിരുന്നു. നിലവിൽ 16 ദശലക്ഷത്തോളം ഉപയോക്താക്കളാണ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.ഈ ആഴ്ച്ച മാത്രം ബ്ലൂസ്‌കൈയ്ക്ക് വലിയ ഡിമാൻഡ് ആണ് ജനങ്ങൾക്കിടത്തിൽ ഉണ്ടായത്. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം ഈ ആഴ്ച ആപ്പ് സ്റ്റോറിൽ നിന്നും ഏറ്റവും കൂടുതൽ ഉപയോക്താക്കളെ സ്വന്തമാക്കിയ പ്ലാറ്റ്ഫോമായി ഇത് മാറിയിരുന്നു.
മസ്കിന്റെ എക്‌സിന് ഏകദേശം 317 മില്യൺ ഉപയോക്താക്കളുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിൽ ബ്ലൂസ്‌കൈ പിന്നിലാണെങ്കിലും പ്രമുഖ ഹോളിവുഡ് താരങ്ങൾ അടക്കം ഇപ്പോൾ ഈ പ്ലാറ്റ്ഫോമിലേക്ക് മാറിയിട്ടുണ്ട്.2019 ൽ ജാക്ക് ഡോർസിയാണ് ഈ പ്ലാറ്റ്ഫോം രൂപകല്പന ചെയ്തത്.2021ലാണ് ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.2023 ഓഡി ഇത് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയിരുന്നു.പിന്നീട് എക്സിനൊരു ബദലായി പ്ലാറ്റ്ഫോം മാറിക്കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here