ബിഎംഎസ് നേതാവ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസി ബസില്‍ മദ്യക്കടത്ത് നടത്തിയ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. പൊന്‍കുന്നം ഡിപ്പോയിലെ ജീവനക്കാരായ ഡ്രൈവര്‍ വി ജി രഘുനാഥന്‍, താല്‍കാലിക വിഭാഗം കണ്ടക്ടര്‍ കാഞ്ഞിരപ്പള്ളി സ്വദേശി ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഡ്രൈവറെ സസ്പന്റ് ചെയ്യുകയും കണ്ടക്ടറെ പിരിച്ചുവിടുകയുമാണ് ചെയ്തത്. ബിഎംഎസ് നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘിന്റെ സജീവ പ്രവര്‍ത്തകനാണ് രഘുനാഥന്‍.
കെഎസ്ആര്‍ടിസിയുടെ മണക്കടവ് സര്‍വീസില്‍് കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡ് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍വച്ച് നടത്തിയ പരിശോധനയിലാണ് 750 മില്ലിലിറ്റര്‍ വീതമുള്ള അഞ്ച് കുപ്പി വിദേശമദ്യം കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്സില്‍നിന്ന് കണ്ടെടുത്തത്. ഇവ എക്സൈസിന് കൈമാറി.
കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷാജിയാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. ഇതാദ്യമായല്ല ബിഎംഎസുകാരായ ജീവനക്കാര്‍ക്കെതിരെ മദ്യക്കടത്തിന് നടപടി സ്വീകരിക്കുന്നത്. മണക്കടവ് ബസില്‍ പതിവായി മദ്യക്കടത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here