ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച് തകർന്ന് തരിപ്പണമായിരിക്കുകയാണ് ആഡംബര വാഹനമായ ബിഎംഡബ്ല്യൂ. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു കോടി രൂപ വിലയുള്ള ബി എം ഡബ്ല്യൂ ആണ് ഡൽഹി ഗേറ്റിനു സമീപം പഞ്ചുമായി കൂട്ടിയിച്ചിടത്. അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് പിന്നീട് കാർ സംഭവസ്ഥലത്ത് നിന്ന് നീക്കിയിരുന്നു.
also read: അമേസിങ്, റിയലി അമേസിങ്! കാത്തിരിപ്പിനൊടുവിൽ പുത്തൻ ഹോണ്ട അമേസ് എത്തുന്നു
അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തയില്ലാത്തതിനാൽ അന്വേഷണം നടക്കുകയാണ്. അമിത വേഗമാണോ അശ്രദ്ധമായ ഡ്രൈവിംഗ് ആണോ അപകടകാരണമെന്ന് സംശയമുണ്ട്. ലക്ഷ്മി നഗർ സ്വദേശിയുടെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഞ്ചിൽ മൂന്ന് യാത്രക്കാരാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളില്ല. എങ്കിലും കാറിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
देखिए दिल्ली में करोड़ो रुपए की BMW गाड़ी हुई चकनाचूर
— Lavely Bakshi (@lavelybakshi) December 5, 2024
आज दोपहर दिल्ली गेट इलाके में एक तेज रफ्तार BMW कार टाटा पंच कार से टकराने के बाद डिवाइडर से जा टकराई पुलिस इस घटना की जांच कर रही है,ताकि संभावित तेज रफ्तार या लापरवाही से गाड़ी चलाने सहित कारणों का पता लगाया जा सके टाटा… pic.twitter.com/a5R98X6QLh
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here