ബിഎംഡബ്ല്യു i5 ഇലക്ട്രിക് സെഡാന്റെ നിർമ്മാണം ആരംഭിച്ചു

ബിഎംഡബ്ല്യു i5 ഇലക്ട്രിക് സെഡാന്റെ നിർമ്മാണം ആരംഭിച്ചു.ആഗോള ലോഞ്ചിന് ശേഷം ഇലക്ട്രിക് പതിപ്പ് ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. ജർമ്മനിയിലെ ഡിംഗ്‌ൾഫിംഗിലുള്ള കമ്പനിയുടെ ഏറ്റവും വലിയ യൂറോപ്യൻ പ്ലാന്റിൽ ആണ് പുതിയ ബിഎംഡബ്ല്യു 5 സീരീസ് സെഡാന്റെ നിര്‍മ്മാണം.ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡാണ് ബിഎംഡബ്ല്യു.

അടുത്ത വർഷത്തോടെ ബിഎംഡബ്ല്യു i5 ഇവി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. മിഡ്‌സൈസ് i5 ഇവി അതിന്റെ ഓൾ-ഇലക്‌ട്രിക് ലൈനപ്പിലെ i4, i7 മോഡലുകൾക്കിടയിൽ സ്ഥാപിക്കും. പെട്രോൾ പതിപ്പിന് സമാനമായ രൂപകൽപനയാണ് i5 ലും . ബിഎംഡബ്ല്യു i5 eDrive40 335 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. കേവലം 5.7 സെക്കൻഡിനുള്ളിൽ 0 മുതൽ 96 കിലോമീറ്റർ വരെ വേഗത്തിലാക്കാൻ ഇതിന് കഴിയും, ഒറ്റ ചാർജിൽ 475 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.

ALSO READ:സിഖ് വിരുദ്ധ കലാപം;കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിന് സമൻസ്

ഓൾ-വീൽ ഡ്രൈവ് സിസ്റ്റമാണ് ഇതിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 411 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഓഎസ് 8.5 സോഫ്റ്റ്‌വെയർ, 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ബിഎംഡബ്ല്യു ഐ5 ന്റെ സവിശേഷതകൾ.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമികൾ മാർക്കറ്റ് കത്തിച്ചു, നിരവധി പേർക്ക് പരുക്ക്

വാഹനം പാർക്ക് ചെയ്‌തിരിക്കുമ്പോൾ സ്ട്രീം ചെയ്യാനും വീഡിയോ ഗെയിമുകൾ കളിക്കാനും ഉള്ള സൗകര്യവും ലഭ്യമാകും. ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ബിഎംഡബ്ല്യു i5-ൽ സജ്ജീകരിച്ചിരിക്കുന്നു, കൂടുതൽ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഹാൻഡ്‌സ് ഫ്രീ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration