നാലാംതലമുറ X3 എസ്‌യുവിയും വിപണിയിലേക്ക് എത്തിച്ച് ബിഎംഡബ്ല്യു. ആഗോളതലത്തിൽ ഈ വാഹനം അരങ്ങേറ്റം കുറിച്ചു. ഇന്ത്യയിൽ അധികം വൈകാതെ തന്നെ ഇതെത്തും. ഒരു പുതിയ പ്ലാറ്റ്‌ഫോമിന് പുറമെ അകത്തും പുറത്തും വമ്പൻ പരിഷ്ക്കാരങ്ങൾ ആണ് ഈ വാഹനത്തിനു വരുന്നത് .
ALSO READ: ഐബിഎമ്മും കേരള സർക്കാരും ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയില്‍
ഏറ്റവും പുതിയ നാലാംതലമുറ X3 എസ്‌യുവിക്ക്ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 70 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരാൻ സാധ്യതയുണ്ട്. കമ്പനിയുടെ ആധുനിക ഡിസൈനെ അടിസ്ഥാനമാക്കിയാണ് 2025 മോഡൽ X3 ഡിസൈൻ ചെയ്തിരിക്കുന്നത്.
വലിയ ഇലുമിനേറ്റഡ് ബിഎംഡബ്ല്യു കിഡ്‌നി ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റിനുള്ളിൽ എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ലോവർ ബമ്പർ, ടേൺ ഇൻഡിക്കേറ്ററുകളും പോലുള്ള വിശദാംശങ്ങളാണ് ഇതിന്റെ പ്രത്യേകത. 2025 ബിഎംഡബ്ല്യു X3 എസ്‌യുവിക്ക് സ്റ്റാൻഡേർഡായി 19 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമ്പോൾ 20 അല്ലെങ്കിൽ 21 ഇഞ്ചിലേക്ക് മാറാനുള്ള ഓപ്ഷനും ഉണ്ട്.
ALSO READ: കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here