‘സെലിബ്രിറ്റികളെ ഞാനിങ് എടുക്കുവാ..’; കിടിലം ലക്ഷ്വറി കാറുമായി ബി എം ഡബ്ള്യു

ലക്ഷ്വറി കാറുകളുടെ കാര്യത്തിൽ ബി എം ഡബ്‌ള്യുവിനെ കടത്തിവെട്ടാൻ ആരുമില്ലെന്ന് തന്നെ പറയാം. ഏത് മോഡലും എളുപ്പത്തിൽ വിറ്റുപോകുന്ന ബി എം ഡബ്ള്യു അതാത് സമയങ്ങളിൽ തന്നെ പുതിയ മോഡലുകൾ പരിചയപ്പെടുത്താനും മടിക്കാറില്ല. ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ ജനപ്രിയ X3 എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിനെയും ആഭ്യന്തര വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് : ഓറഞ്ച് അലര്‍ട്ട് ഈ ജില്ലകളില്‍

ബിഎംഡബ്ല്യു X3 ഷാഡോ എഡിഷൻ എന്ന പേരിൽ പുറത്തിറക്കുന്ന ഈ മോഡലിന് 74.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി നിരവധി എക്സ്റ്റീരിയർ ഫീച്ചറുകളാണ് ഷാഡോ എഡിഷനിൽ ഉള്ളത്. അതിൽ ബ്ലാക്ക്ഡ് ഔട്ട് കിഡ്നി ഗ്രിൽ, ഹൈ-ഗ്ലോസ് ബ്ലാക്ക് ടെയിൽ പൈപ്പുകൾ, ഹൈ-ഗ്ലോസ് ബ്ലാക്ക് വിൻഡോ ഗ്രാഫിക്സ്, റൂഫ് റെയിലുകൾ, കിഡ്നി ഫ്രെയിമും ബാറുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

Also Read: തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും നവീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാഡോ എഡിഷനിൽ മൾട്ടി-ഫംഗ്ഷൻ സ്പോർട് സ്റ്റിയറിംഗ് വീൽ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്മെൻ്റ്, ലെതർ വെർണാസ്ക അപ്ഹോൾസ്റ്ററി എന്നിവയെല്ലാമാണ് ഇന്റീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്ന നവീകരണങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News