“ഇനി അവന്റെ വരവാണ്…” ഇ വിയിലേക്ക് കാലെടുത്ത് വച്ച് ബി എം ഡബ്ള്യു

ഒരുപാട് ബ്രാൻഡുകൾ ഇപ്പോൾ ഇലക്ട്രിക്ക് വാഹങ്ങളുടെ വിപണിയിലുണ്ട്. ഓല, ഏതർ, ബജാജ് എന്നിവയൊക്കെ അതിലെ പ്രധാനികളാണ്. എന്നാൽ ഇ വികളുടെ കൂട്ടത്തിൽ ഒരു ആഡംബരവണ്ടി ഇല്ല എന്നത് വസ്തുതയാണ്. അത് മാറ്റിമറിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ ആഡംബര വണ്ടികളുടെ രാജാവ് ബി എം ഡബ്ള്യു. ഇ വികളുടെ ലോകത്തേക്കാണ് ഇനി ബി എം ഡബ്‌ള്യുവിന്റെ ചുവടുവയ്പ്പ്.

Also Read: ‘വീണ്ടും ബിഹാറിൽ പാലം തകർന്ന് വീണു, ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം’, കല്ല് തന്നല്ലേ കൽക്കണ്ടം കൊണ്ടൊന്നുമല്ലല്ലോ നിർമിച്ചതെന്ന് വിമർശനം: വീഡിയോ

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിലെ അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. ലോകപ്രശസ്ത ഇലക്ട്രിക് സ്‌കൂട്ടറായ സി ഇ 04 ആണ് ജര്‍മന്‍ ബ്രാന്‍ഡിന്റെ കന്നി ഇവിയായി ലോഞ്ച് ചെയ്യാന്‍ പോകുന്നത്. പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ബിഎംഡബ്ല്യു സി ഇ 04 ജൂലൈ 14-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഒന്നര വർഷങ്ങൾക്ക് ശേഷമാണു ബിഎംഡബ്ള്യു ഇ വി ഇന്ത്യയിൽ ഒരു വാഹനം ലോഞ്ച് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Also Read: ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ; അഭിനന്ദനവുമായി മന്ത്രി എംബി രാജേഷ്

സ്‌കേറ്റ്‌ബോര്‍ഡ് ശൈലിയിലാണ് ഈ ഇ വി രൂപകൽപന ചെയ്തിരിക്കുന്നത്. ബെഞ്ച് പോലെയുള്ള സീറ്റും ശ്രദ്ധ ആകര്‍ഷിക്കുന്ന ഡിസൈനാണ്. 41 bhp പവറും 61 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 15kW പെര്‍മനന്റ് മാഗ്‌നറ്റ്, ലിക്വിഡ് കൂള്‍ഡ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറാണ് വണ്ടിയിലുള്ളത്. 8.9 kWh ബാറ്ററി പായ്ക്കില്‍ നിന്നാവും ഇ വി ഓടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News