ഐ5 വിന് പിന്നാലെ ഇന്ത്യയില്‍ അഴകിലും കരുത്തിലും ആരെയും മോഹിപ്പിക്കുന്ന എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ആഡംബരത്തിനൊപ്പം
പെര്‍ഫോമന്‍സിനും വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഏഴാം തലമുറ ബിഎംഡബ്ല്യു എം5 വരുന്നത്. ഹൈബ്രിഡ് ജനുസ്സിൽ പെട്ട ബിഎംഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ എം5 മോഡലിന് ഇന്ത്യയില്‍ 1.99 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.
ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍ അടക്കം എട്ടോളം പ്രധാന കളര്‍ ഓപ്ഷനുകളിലാകും എം5 ഇന്ത്യയിൽ അവതരിക്കുക. ഇവക്കു പുറമേ തങ്ങളുടെ ഇഷ്ട നിറം തിരഞ്ഞെടുക്കാനുള്ള അവസരവും ബിഎംഡബ്ല്യു എം5 ഉടമകള്‍ക്ക് ഉണ്ടായിരിക്കും. 5 സീരീസിനോട് സാമ്യതയുള്ള എക്‌സ്റ്റീരിയറാണ് പുതു തലമുറ എം5 നും ഉള്ളത്.
ALSO READ; റേസിംഗ് പ്രേമികളെ ഇതിലേ, ഇതിലേ… പുതിയ എഎംജി സി 63 എസ്ഇ പെർഫോമൻസ് പുറത്തിറക്കി മെഴ്സിഡസ്
എല്‍ഇഡി ഡിആര്‍എല്ലുകളും കൂടുതല്‍ മെലിഞ്ഞ ഹെഡ്‌ലൈറ്റുകളും എം 5 ന്റെ മുഖം കൂടുതൽ സുന്ദരമാക്കുന്നുണ്ട്. ടെയില്‍ ലൈറ്റുകള്‍ പൂര്‍ണമായും രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന ബിഎംഡബ്ല്യു എം5വിന്റെ റൂഫ് അടക്കം പല ഭാഗങ്ങളും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ചതാണ്. ഇത് വാഹനത്തിന്‍റെ ഭാരത്തില്‍ 30 കിലോ ഗ്രാം വരെ കുറവു വരുത്തുന്നുണ്ട്.
ഇന്‍റീരിയറിൽ മികച്ച നിലവാരമുള്ള മെറീനോ ലെതര്‍ എം മള്‍ട്ടിഫങ്ഷന്‍ സീറ്റുകളാണ് എം5വിലുള്ളത്. എം സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റിങ്, ഡ്യുവല്‍ സ്‌ക്രീനുകള്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന സവിശേഷതകള്‍. 4.4 ലീറ്റര്‍ വി 8 പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്ല്യു എം5വിന്റെ കരുത്ത്. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്.
ഹൈബ്രിഡ് ആയതിനാൽ ഇലക്ട്രിക് മോട്ടോറിന്റേയും 18.6kWh ബാറ്ററി പാക്കിന്റേയും കരുത്തുമുണ്ട്. വൈദ്യുതി മാത്രം ഇന്ധനമാക്കി 69 കീലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുന്ന ബിഎംഡബ്ല്യു എം5വിന് 3.5 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാനും കഴിയും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോ മീറ്ററാണ്.
മെഴ്‌സിഡീസ്-എഎംജി സി63 എസ് ഇ പെര്‍ഫോമെന്‍സാണ് ബിഎംഡബ്ല്യു എം5വിന്റെ പ്രധാന എതിരാളിയായി എത്തുക. ലോകത്തിലെ ഏറ്റവും കരുത്തുള്ള നാല് സിലിൻഡർ എൻജിനുമായി എത്തുന്ന വാഹനത്തിന് 1.95 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഹൈബ്രിഡ് സെറ്റപ്പിൽ 680 എച്ച്പി കരുത്തും 1020 എൻഎം ടോർക്കുമായാണ് പുതിയ പെർഫോമൻസ് മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. പൂജ്യത്തിൽനിന്ന് 100 കിമീ വേഗത്തിലെത്താൻ ഇവന് വെറും 3.4 സെക്കൻഡ് മതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here