ഈ ബൈക്കില്‍ പറപറക്കാന്‍ ഇരിക്കുകയാണോ; വേഗം വാങ്ങിച്ചോളൂ, ഉടനെ വില കൂടും

bmw-motorrad-india

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോട്ടോർ സൈക്കിളുകളുടെ വില 2.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. പുതിയ വിലകൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരും. മൊത്തത്തിലുള്ള ചെലവുകളും നാണയപ്പെരുപ്പ സമ്മർദവുമാണ് തീരുമാനത്തിന് കാരണമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു.

ഗുണമേന്മ, പ്രകടനം, ബ്രാൻഡ് അനുഭവം എന്നിവയിൽ ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ മികവും ഉയർന്ന നിലവാരവും ഉറപ്പാക്കാൻ തീരുമാനം സഹായിക്കും. 2017 ഏപ്രിൽ മുതലാണ് കമ്പനി ഔദ്യോഗിക ശേഷിയോടെ ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾ ലോഞ്ച് ചെയ്തത്. നിലവിൽ, ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ബിഎംഡബ്ല്യു, ഇന്ത്യയിൽ നാല് ഇരുചക്രവാഹനങ്ങൾ നിർമിക്കുന്നുണ്ട്. G 310 R, G 310 GS, G 310 RR, CE 02 എന്നിവയാണ് അവ.

Read Also: ഓവർ…… ഓവർ! ഓവർസ്പീഡിംഗ് പോലെ തന്നെ അപകടകരമാണ് ഓവർലോഡിംഗ് മുന്നറിയിപ്പുമായി; എംവിഡി

ഇവ കൂടാതെ, S 1000 RR, S 1000 R എന്നിവ ഉൾപ്പെടുന്ന സൂപ്പർസ്‌പോർട്ട്, സ്‌പോർട്‌സ് ശ്രേണിയിൽ നിന്നുള്ള CBU മോട്ടോർസൈക്കിളുകളുടെ നിരയുണ്ട്. R 1300 GS, F 900 GS, F 900 GSA എന്നിവ ഉൾപ്പെടുന്ന അഡ്വഞ്ചർ ശ്രേണിയുമുണ്ട്. S 1000 XR, F 900 XR, M 1000 XR. R 1250 RT, K 1600 B, K 1600 GTL, K 1600 GA എന്നിവയുള്ള ടൂറിംഗ് ശ്രേണിയ്‌ക്കൊപ്പം R 18, R 12 ലൈനപ്പുകളും കമ്പനി വിൽക്കുന്നുണ്ടു. ബ്രാൻഡ് C 400 GT, CE 04 സ്കൂട്ടറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News