ഏറ്റവും മികച്ച എക്സിക്യൂട്ടീവ് സെഡാന്‍; ബിഎംഡബ്ല്യൂവിന്റെ പുത്തന്‍ കാര്‍ എത്തി

മറ്റൊരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ഏറ്റവും മികച്ച എക്സിക്യൂട്ടീവ് സെഡാന്‍ എന്ന വിശേഷണത്തോടെയാണ് കാര്‍ അവതരിപ്പിക്കുന്നത്. 3.8 സെക്കന്‍ഡ് കൊണ്ട് നൂറ് കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ സാധിക്കും. ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോളില്‍ കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വാഹനം പുറത്തിറങ്ങുക.

Also Read: പുലിയുടെ ആക്രമണത്തിൽ സിംബാബ്‌‍വെയുടെ മുൻ ക്രിക്കറ്റ് താരത്തിനും വളർത്തുനായയ്ക്കും പരിക്ക്

ബിഎംഡബ്ല്യൂ ഐ5 എം60 എക്സ്ഡ്രൈവിന്റെ എക്സ് ഷോറൂം വില 1,19,50,000 രൂപയാണ്. ആറ് എയര്‍ബാഗുകള്‍, അറ്റന്റ്‌റീവ്നെസ് അസിസ്റ്റന്‍സ് അടക്കം സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന വോള്‍ട്ടേജ് ബാറ്ററിക്ക് എട്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെയാണ് വാറന്റി ലഭിക്കുക. വീട്ടില്‍ 11 കിലോവാട്ട് വരെ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് കാര്‍ വരുന്നത്. ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോളില്‍ കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News