മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.

പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി.

ALSO READ: ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം; എം.വി ഗോവിന്ദൻമാസ്റ്റർ

ദിവസങ്ങൾക്ക് മുൻപ് മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴികളികൾ മരിച്ചിരുന്നു. തുടർന്ന് സർക്കാർ അടിയന്തിരയോഗം വിളിച്ച് മുതലപ്പൊഴിയിലെ അപകടം നീക്കാനും മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക്സഹായം നൽകാനും തീരുമാനിച്ചിരുന്നു. മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കൂടുംബങ്ങളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി സജി ചെറിയാന്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ALSO READ: ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

പൊഴിയിലെയും ചാനലിലെ മണ്ണ് മാറ്റാന്‍ അദാനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കും. പൊഴിയിലെ മണ്ണ് മാറ്റാന്‍ സ്ഥിരം സംവിധാനം. ഇതിനായി 10 കോടിയുടെ പദ്ധതി നടപ്പിലാക്കും. കേരളത്തിലെ ലത്തീന്‍ സഭ ഇടതുപക്ഷ സര്‍ക്കാരിനൊപ്പം അടിയുറച്ചു നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ നിന്നും മത്സ്യതൊഴിലാളികളുടെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News