തൃശൂർ കയ്പമംഗലത്ത് വള്ളം മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കൂരിക്കുഴി കമ്പനിക്കടവിലാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൂരിക്കുഴി സ്വദേശി തൈക്കാട് സുരേഷിന്റെ ഭാഗ്യമാല എന്ന മൂട് വെട്ടി വള്ളമാണ് അപകടത്തിൽപ്പെട്ടത്.

Also read:‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

മീൻപിടിത്തത്തിനായി കരയിൽ നിന്നും കടലിലേക്ക് ഇറക്കവെ ശക്തമായ തിരമാലയിൽപെട്ട് വള്ളം മറിയുകയായിരുന്നു, വള്ളത്തിൻ്റെ ഉടമ സുരേഷ്, വിബിൻ, രാജേഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേരും സാഹസികമായി നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ വള്ളവും കരക്കടുപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻജിനും, വള്ളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News