യുഎഇയിൽ ബോട്ടപകടം; ബോട്ടിൽ ഇന്ത്യക്കാരുണ്ടെന്ന് സംശയം

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബോട്ടപകടം. ബോട്ടിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിൽ ഉല്ലാസബോട്ടാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്ക് പറ്റിയിട്ടുണെന്നാണ് ലഭിക്കുന്ന വിവരം. ബോട്ട് മറിഞ്ഞ വാർത്ത അറിഞ്ഞയുടൻതന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവർ രണ്ട് പേരും സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ബോട്ടിൽ ഏഴ് ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം.

അപകടത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം പെരുന്നാൾ സമയത്ത് ഖോര്‍ഫക്കാനില്‍ ഇന്ത്യ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. മറ്റൊരു അപകടം കൂടി ഉണ്ടായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News