താനൂർ ഒട്ടുമ്പറം തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു.
ALSO READ: ജനപങ്കാളിത്തം കൂടി; ഐഎഫ്എഫ്‌കെ ഇനിയും മികച്ചരീതിയില്‍ നടക്കും: മന്ത്രി സജി ചെറിയാന്‍
ശനിയാഴ്ച രാവിലെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരമാലയിൽ തട്ടി ഫൈബർ വള്ളം മറിഞ്ഞാണ് അപകടം. ഉടൻ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങിയിരുന്നു. കുഞ്ഞിമോൻ, മജീദ് എന്നിവരെ മറ്റു തൊഴിലാളികൾ രക്ഷപ്പെടുത്തി. ഒരു മണിക്കൂറോളം സീ റെസ്ക്യൂ, ലൈഫ് ഗാർഡ്, മത്സ്യതൊഴിലാളികൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയാണ് റിസ്‌വാനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here