കാസര്‍ഗോഡ് അഴിത്തലയില്‍ ബോട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു

തൃക്കരിപ്പൂര്‍ അഴിത്തലയില്‍ ബോട്ട് അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോന്‍ (50) ആണ് മരിച്ചത്. ഒരാളെ കാണാനില്ല. പടന്ന സ്വദേശിയുടെ ‘ഇന്ത്യന്‍’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട 35 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

ALSO READ:സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പൂർണ ഉത്തരവാദിത്വം എനിക്ക്’ ; പി സരിൻ ഉന്നയിച്ച പ്രശ്ങ്ങളെ പുച്ഛിച്ച് വി ഡി സതീശൻ

കടലില്‍ നിന്നും അഴിമുഖത്തേക്ക് കയറുമ്പോള്‍ ആണ് ബോട്ട് മറിഞ്ഞതെന്നാണ് വിവരം. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നീലേശ്വരത്തെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

ALSO READ:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരാഖണ്ഡില്‍ അടിയന്തരമായി ഇറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News