ഒഡീഷയില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു; ഏഴ് പേരെ കാണാനില്ല

ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേരെ കാണാനില്ല. ഛത്തിസ്ഗഢിലെ ഖാര്‍സിയയില്‍ നിന്നുള്ള അമ്പതോളം തീര്‍ത്ഥാടകര്‍ സംസ്ഥാനത്തെ ബര്‍ഗാ ജില്ലയിലെ പതേര്‍സേനി ഖുദായിലെ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ALSO READ:  ബിജെപി അധികാരത്തില്‍ വന്നാല്‍ വീണ്ടും ഇലക്ടറല്‍ ബോണ്ട് കൊണ്ട് വരും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

നാല്‍പതോളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അഞ്ച് സ്‌ക്യൂബാ ഡൈവേഴ്‌സിനൊപ്പം രണ്ട് അണ്ടര്‍വാട്ടര്‍ ക്യാമറകളും തിരിച്ചിലിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: രംഗണ്ണന്റെ ടാലന്റ് ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; ഇത് ഫഹദിനെ പറ്റു എന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

35കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. നാലു സ്ത്രീകളെയും മൂന്ന് കുട്ടികളെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായക് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here