സെനഗല്‍ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ ദുര്‍ഗന്ധം, കണ്ടെത്തിയത് 30ലേറെ അഴുകിയ മൃതദേഹങ്ങള്‍

കടലില്‍ നിന്നും തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടില്‍ കണ്ടെത്തിയത് അഴുകി തിരിച്ചറിയാനാകാത്ത നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ ജീര്‍ണിച്ച് തുടങ്ങിയ അവസ്ഥയില്‍ ആയതിനാല്‍ തിരിച്ചറിയല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണ്.

സെനഗല്‍ തീരത്തേക്ക് ഒഴുകിയെത്തിയ മരം കൊണ്ട് നിര്‍മ്മിച്ച ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്.

രാജ്യ തലസ്ഥാനമായ ഡാകറില്‍ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. സെനഗലില്‍ നിന്ന് സ്‌പെയിനിലെ കാനറി ദ്വീപുകളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ രീതിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Also Read : രക്ഷപ്പെടാനായി പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമം; നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു, സംഭവം മുംബൈയില്‍

അതുകൊണ്ടുതന്നെ ബോട്ടിലുള്ളവര്‍ കുടിയേറ്റക്കാര്‍ ആയിരിക്കാമെന്ന സംശയത്തിലാണ് അധികൃതര്‍. മൃതദേഹങ്ങളില്‍ നിന്ന് തിരിച്ചറിയാനുള്ള സാംപിളുകള്‍ ലഭ്യമാകുമോയെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.

നിരവധി ദിവസങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒഴുകിയതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ട് കണ്ടെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബോട്ടിലെ കുടിയേറ്റക്കാര്‍ മരണപ്പെട്ടിരിക്കാമെന്നാണ് സൂചന.

ബോട്ട് എവിടെ നിന്ന് എവിടേക്കാണ് യാത്ര പുറപ്പെട്ടതെന്നും ബോട്ടില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമങ്ങളും സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സമുദ്രത്തിലൂടെയുള്ള കുടിയേറ്റത്തിനിടയിലെ പൗരന്മാര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതിന് പിന്നാലെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായി പത്ത് വര്‍ഷ പദ്ധതി നടപ്പിലാക്കുമെന്ന് സെനഗല്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News