കൊച്ചിയിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു

കൊച്ചി താന്തോണിത്തുരുത്തില്‍ നിർത്തിയിട്ടിരുന്ന യാത്രാബോട്ടിന് തീപിടിച്ചു. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്. വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. വിവരമറിഞ്ഞ് ക്ലബ്ബ് റോഡില്‍ നിന്നും ഗാന്ധി നഗറില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി.നാട്ടുകാര്‍ക്കുപുറമെ സംഭവസ്ഥലത്തെത്തിയ മുളവുകാട് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. മുളവുകാട് പൊലീസ് സംഭവത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി.

അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബോട്ടുടമ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News